ശബരിമല ∙ ദർശനപുണ്യം തേടി സന്നിധാനത്തേക്കു തീർഥാടക പ്രവാഹം. നിർമാല്യം കണ്ടുതൊഴാനായി പുലർച്ചെ 4ന് തന്നെ വലിയ നടപ്പന്തലിലും വടക്കേനടയിലും തീർഥാടകർ തിങ്ങിനിറഞ്ഞു. അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ വിഷു പൂജകൾ ആരംഭിച്ചു. നിർമാല്യത്തിനുശേഷം നെയ്യഭിഷേകവും രാവിലെ 9ന് അഷ്ടാഭിഷേകവും തുടങ്ങി. കിഴക്കേ മണ്ഡപത്തിലായിരുന്നു കളഭപൂജ. ഉച്ചയോടെയാണ് കളഭാഭിഷേകം നടന്നത്. തന്ത്രിയുടെ അനുജ്ഞ വാങ്ങി മേൽശാന്തി പി.എൻ.മഹേഷ് ബ്രഹ്മകലശം എടുത്തു. തിരുനടയിൽ സ്വാമി ഭക്തർ ശരണംവിളിച്ച് കാത്തുനിൽക്കെ തന്ത്രി കണ്ഠര് മഹേഷ് മോഹനര് അയ്യപ്പ വിഗ്രഹത്തിൽ കളഭാഭിഷേകം നടത്തി. വൈകിട്ട് പടിപൂജയും ഉണ്ടായിരുന്നു. 18 വരെ പൂജ ഉണ്ടാകും....
Vishu pujas have started at Sabarimala.